Uae
അബൂദബി; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് റഷ്യയിലേക്ക്
ഒക്ടോബർ 22 മുതൽ 24 വരെ റഷ്യൻ നഗരമായ കസാനിലാണ് 16-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.

അബൂദബി | പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ തിങ്കളാഴ്ച റഷ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിക്കും. സന്ദർശനവേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ചർച്ചകൾ നടക്കും.
റഷ്യൻ പ്രസിഡന്റ‌് വ്ലാഡിമിർ പുടിനുമായി ശൈഖ് മുഹമ്മദ് ചർച്ച നടത്തും. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ, പ്രത്യേകിച്ച് സമ്പദ്്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്യും.
ഒക്ടോബർ 22 മുതൽ 24 വരെ റഷ്യൻ നഗരമായ കസാനിലാണ് 16-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രിക്സിൽ അംഗമെന്ന നിലയിൽ യു എ ഇയുടെ ആദ്യ പങ്കാളിത്തം കൂടിയാണിത്.
---- facebook comment plugin here -----