Kerala
രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കും
നേരത്തെ മെയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇന്ത്യ-പാക് സംഘർഷം കാരണം യാത്ര റദ്ദാക്കുകയായിരുന്നു.

പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന്റെ സമാപന ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 16-ന് തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ, മാസപൂജയുടെ അവസാന ദിവസമായിരിക്കും രാഷ്ട്രപതിയുടെ സന്ദർശനമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ മെയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇന്ത്യ-പാക് സംഘർഷം കാരണം യാത്ര റദ്ദാക്കുകയായിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന് 18 അംഗ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി ചെയർമാനും ദേവസ്വം ബോർഡ് പ്രസിഡന്റ് കൺവീനറുമായിരിക്കും. ഈ സമിതിയുടെ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും.