Kerala
കോഴിക്കോട് പുറമേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സ്‌കൂള്‍ ബസ്സിന്റെ ടയര്‍ കയറി ഇറങ്ങിയ ഉടന്‍ സ്ഫോടനം
ഇന്ന് രാവിലെയാണ് സംഭവം.
കോഴിക്കോട്| നാദാപുരം പുറമേരിയില്‍ സ്ഫോക വസ്തു പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ബസ് കടന്നുപോയതിനു പിന്നലെയാണ് അപകടമുണ്ടായത്. നിറയെ കുട്ടികളുമായി വന്ന ബസ് സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനാണ് പൊട്ടിത്തെറി ഉണ്ടായത്.
ബസ്സിന്റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും പരുക്കില്ല. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
---- facebook comment plugin here -----




