Connect with us

International

ഇസ്റാഈലിന് 151 ദശലക്ഷം ഡോളറിന്റെ അടിയന്തര ആയുധ കൈമാറ്റത്തിന് യുഎസ് അനുമതി

ബി എൽ യു 110 എ/ബി ബോംബുകൾ, ലോജിസ്റ്റിക്സ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുൾപ്പെടുന്നതാണ് പ്രഖ്യാപിക്കപ്പെട്ട അടിയന്തര പാക്കേജ്.

Published

|

Last Updated

വാഷിംഗ്ടൺ | ഇറാനിൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്റാഈലിന് 151.8 ദശലക്ഷം ഡോളർ മൂല്യമുള്ള വെടിമരുന്നുകളും സൈനിക സഹായങ്ങളും നൽകുന്നതിന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഇസ്റാഈൽ ഗവൺമെന്റിന് അടിയന്തരമായി ആയുധങ്ങൾ കൈമാറേണ്ട സാഹചര്യം നിലവിലുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും സുപ്രധാന പങ്കുവഹിക്കുന്ന തന്ത്രപ്രധാന പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നത് അമേരിക്കയുടെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബി എൽ യു 110 എ/ബി ബോംബുകൾ, ലോജിസ്റ്റിക്സ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുൾപ്പെടുന്നതാണ് പ്രഖ്യാപിക്കപ്പെട്ട അടിയന്തര പാക്കേജ്.

Summary

The US State Department has approved an emergency sale of military equipment worth 151.8 million dollars to Israel. Secretary of State Marco Rubio stated that the immediate sale is necessary to support a strategic regional partner and ensure US national security interests. The package primarily includes general-purpose bombs and essential logistics support.

---- facebook comment plugin here -----

Latest