Connect with us

National

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; ബഹുമതി ലഭിക്കുക 127 സൈനികര്‍ക്ക്

ഓപറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്കും പുരസ്‌കാരം.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആചരിക്കാനിരിക്കുന്ന വേളയില്‍ രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ബഹുമതിക്ക് അര്‍ഹരായത്. ഓപറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 15 പേര്‍ക്ക് വീര്‍ചക്ര, 16 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ക്ക് വായുസേനാ മെഡലും ഒമ്പതുപേര്‍ക്ക് ഉദ്ദം യുദ്ധ് സേവാ മെഡലും നല്‍കി ആദരിക്കും. മലയാളിയായ നാവികസേനാ കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേനാ മെഡലും മലയാളി വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദിന് യുദ്ധസേവാ മെഡലും സമ്മാനിക്കും.

ബി എസ് എഫിലെ രണ്ടുപേര്‍ക്ക് വീര്‍ചക്ര പുരസ്‌കാരം നല്‍കും. ഓപറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച വ്യോമസേനാ ഉദ്യോഗസ്ഥരായ എയര്‍ വൈസ് മാര്‍ഷല്‍ ജോസഫ് സ്വാരസ്, എ വി എം പ്രജ്വല്‍ സിങ്, എയര്‍ കമാന്‍ഡര്‍ അശോക് രാജ് താക്കൂര്‍ എന്നിവര്‍ക്ക് യുദ്ധസേവാ മെഡല്‍ നല്‍കും. ഇവര്‍ക്ക് പുറമെ ഓപറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത 13 വ്യോമസേനാ പൈലറ്റുമാര്‍ക്കും യുദ്ധ സേവാ മെഡല്‍ സമ്മാനിക്കും. ഒമ്പത് വ്യോമസേനാ പൈലറ്റുമാര്‍ക്ക് വീര്‍ചക്ര നല്‍കും. കരസേനയില്‍ രണ്ടുപേര്‍ക്ക് സര്‍വോത്തം യുദ്ധസേവാ മെഡലും നാലുപേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരവും സമ്മാനിക്കും.

Latest