Connect with us

Kozhikode

ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുക: പേരോട്

സിറാജുല്‍ ഹുദയില്‍ പ്രത്യേക പ്രാര്‍ഥനാ സദസ്സ് നടത്തി.

Published

|

Last Updated

കുറ്റ്യാടി | ക്രൂരമായ മനുഷ്യക്കുരുതിയുടെയും പട്ടിണിയുടെയും നിസ്സഹായതയില്‍ കഴിയുന്ന ഗസ്സ നിവാസികളോട് ഐക്യപ്പെടേണ്ടത് മാനവ സമൂഹത്തിന്റെ ബാധ്യതയാണെന്നും ലോകസമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ എല്ലാവരും ഭാഗഭാക്കാകണമെന്നും സിറാജുല്‍ ഹുദാ കാര്യദര്‍ശി പേരോട് അബ്ദുറഹ്മാന്‍ സഖാഫി.

ഗസ്സ നിവാസികളുടെ ക്ഷേമത്തിനും സമാധാനം പുലരുന്നതിനും വേണ്ടി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനത്തെ തുടര്‍ന്ന് സിറാജുല്‍ ഹുദായില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സദസ്സിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറാജുല്‍ ഹുദാ കാമ്പസ് മസ്ജിദില്‍ നടന്ന പ്രാര്‍ഥനാ സദസ്സില്‍ സയ്യിദ് ത്വാഹ തങ്ങള്‍, മുത്തലിബ് സഖാഫി പാറാട്, സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, നിസാമുദ്ധീന്‍ ബുഖാരി നീലഗിരി മറ്റു പണ്ഡിതന്മാരും സാദാത്തുക്കളും വിദ്യാര്‍ഥികളും പങ്കെടുത്തു.

 

Latest