Connect with us

sudan

ജനകീയ പ്രക്ഷോഭം; സുഡാനില്‍ പ്രധാനമന്ത്രി രാജിവെച്ചു

സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുഡാന്‍ തലസ്ഥാനത്ത് വന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്

Published

|

Last Updated

ഖാര്‍ത്വം | ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് സുഡാനില്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദുക്ക് രാജിവെച്ചു. സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുഡാന്‍ തലസ്ഥാനത്ത് വന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്.

സൈനിക അട്ടിമറിക്കൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 25ന് അധികാരം പിടിച്ചെടുത്തിരുന്നു. സൈന്യം ഹംദുക്കിനെ വീട്ടുതടങ്കലാക്കിയിരുന്നു. 2023 ല്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന ധാരണയില്‍ ഹംദുക്ക് പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ഇതിന് മുന്നോടിയായി സൈന്യവുമായി അധികാരം പങ്കിടുന്നതിനെതിരെ രാജ്യത്ത് കനത്ത ജനകീയ പ്രക്ഷോഭം നടക്കുകയാണ്.

Latest