Connect with us

Kerala

പോലീസുകാരന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു; പ്രതി റിമാന്‍ഡില്‍

പുന്തുറ ആലുക്കാട് മദര്‍ തെരേസ കോളനി സ്വദേശി ജോസ് (30) ആണ് റിമാന്‍ഡിലായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവല്ലത്ത് പോലീസുകാരന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പുന്തുറ ആലുക്കാട് മദര്‍ തെരേസ കോളനി സ്വദേശി ജോസ് (30) ആണ് റിമാന്‍ഡിലായത്. പൂന്തുറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് 12.30ഓടെ തിരുവല്ലം ഇടയാര്‍ ഫാത്തിമ മാതാ പള്ളിയ്ക്ക് സമീപത്താണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു (46) എന്ന പോലീസുകാരനെയാണ് ജോസ് ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 11 ന് പള്ളിവളപ്പിലുണ്ടിരുന്ന കാണിക്ക വഞ്ചി പൊളിച്ച് പണം കവരാന്‍ ശ്രമിച്ച ജോസിനെ പിടികൂടിയത് ബിനുവായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വീണ്ടും പള്ളി വളപ്പിലെത്തിയ ജോസിനെ ബിനു ചോദ്യം ചെയ്തിരുന്നു. ഇതിന്റെയെല്ലാം വൈരാഗ്യത്തിലാണ് ആക്രമണം. പോലീസുകാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest