Eranakulam
പോലീസുകാരൻ വീട്ടിൽ മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പിൽ പോലീസുദ്യോഗസ്ഥരുടെ പേരുകൾ
കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിന് കാരണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

എറണാകുളം | പോലീസുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ ജോബി ദാസ് ആണ് ആത്മഹത്യ ചെയ്തത്.
വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അശ്റഫ്, ഗോപി എന്നീ രണ്ട് പൊലീസുദ്യോഗസ്ഥരുടെ പേരുകൾ കുറിപ്പിലുണ്ട്. മരണത്തിന് കാരണക്കാര്‍ ഇവരാണെന്നും ബോധപൂര്‍വം ഇന്‍ക്രിമെന്‍റ് തടഞ്ഞുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.
കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിന് കാരണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറാണ് ജോബി ദാസ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)