Kerala
കരിപ്പൂരില്‍ പോലീസ് അരക്കോടിയുടെ സ്വര്‍ണം പിടികൂടി
ട്രോളി ബാഗിനകത്ത് രണ്ടു റോഡുകളിലായി 1002 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്.

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മെര്‍ക്കുറി പൊതിഞ്ഞ് വെള്ളി നിറമാക്കിയ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുവച്ചാണ് പിടികൂടിയത്.മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബുവില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ട്രോളി ബാഗിനകത്ത് രണ്ടു റോഡുകളിലായി 1002 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് അനീഷ് പുറത്തേക്ക് പോകും വഴി ഗേറ്റിന് സമീപം വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും.
---- facebook comment plugin here -----