Kerala
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്ന പരാതി; കേസെടുത്ത് പോലീസ്
ജിസിഡിഎയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്
കൊച്ചി|എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന ജിസിഡിഎയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.
ജിസിഡിഎ അധികൃതരുടെ സമ്മതമില്ലാതെ സ്‌റ്റേഡിയത്തില്‍ അതിക്രമിച്ചു കടന്നു, സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തു എന്നിവയാണ് എഫ്ഐആറിലുള്ളത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും വിലയിരുത്താനും ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്.
---- facebook comment plugin here -----



