National
ഇമ്രാന്‍ ഖാന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ചു കയറി
തോഷഖാന കേസില്‍ പ്രാദേശിക കോടതിയില്‍ ഹാജരാകുന്നതിനായി ഇമ്രാന്‍ ഖാന്‍ ഇന്ന് ഇസ്ലാമാബാദിലേക്ക് പോയപ്പോഴായിരുന്നു സംഭവം.

ലാഹോര്‍, ഇസ്ലാമാബാദ്| കിഴക്കന്‍ നഗരമായ ലാഹോറിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീട്ടില്‍ ഇന്ന് പാകിസ്ഥാന്‍ പോലീസ് അതിക്രമിച്ച് കയറി. തോഷഖാന കേസില്‍ പ്രാദേശിക കോടതിയില്‍ ഹാജരാകുന്നതിനായി ഇമ്രാന്‍ ഖാന്‍ ഇന്ന് ഇസ്ലാമാബാദിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
ഭാര്യ ബുഷ്റ ബീഗം മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ പോലീസ് അതിക്രമിച്ചു കയറിയതിനെ അതിക്രമം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
Updating…
---- facebook comment plugin here -----