Connect with us

Kerala

വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

മൃതദേഹം നാളെ രാവിലെ എട്ട് മുതല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന്  വെച്ച ശേഷം ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Published

|

Last Updated

പത്തനംതിട്ട | വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലിരുന്ന തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ വെണ്മണി പുന്തല മലയാറ്റൂര്‍ വീട്ടില്‍ മനോജ്കുമാര്‍ (46) മരിച്ചു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ ടി ജി ശിവന്റെ മകനാണ്.

ഈ മാസം ഒന്നിന് രാവിലെ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് ജോലിക്കായി ബൈക്ക് ഓടിച്ചു പോയപ്പോള്‍ മുളക്കുഴ ഇന്‍ഡ്യന്‍ ഓയില്‍ പമ്പിനടത്തുണ്ടായ വാഹനാപകടത്തില്‍ പരുക്ക് പറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ചെങ്ങന്നൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം നാളെ രാവിലെ എട്ട് മുതല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന്  വെച്ച ശേഷം ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ശാരി മനോജ്. മക്കള്‍:ശിവ ചന്ദന (12), ശിവ പ്രിയ (3).