Connect with us

Kerala

സംസ്ഥാനത്ത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയെന്ന് പിഎംഎ സലാം

സംസ്ഥാനത്തിന്റെ അധിപനായ ഗവര്‍ണര്‍ തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ പറഞ്ഞത് ജനാധിപത്യത്തിന് തന്നെ വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണെന്നും പിഎംഎ സലാം

Published

|

Last Updated

കോഴിക്കോട്  | കേരളത്തില്‍ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സംസ്ഥാനത്തിന്റെ അധിപനായ ഗവര്‍ണര്‍ തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ പറഞ്ഞത് ജനാധിപത്യത്തിന് തന്നെ വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണെന്നും പിഎംഎ സലാം പറഞ്ഞു. ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത് ഭരണകാര്യങ്ങളിലെ സര്‍ക്കാറിന്റെ അനിയന്ത്രിത ഇടപെടലാണ്.

എന്താണ് കണ്ണൂര്‍ സര്‍വകലാശാല വി സിയെ വീണ്ടും നിയമിക്കാന്‍ മുനിര്‍ബന്ധിതനായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എസ്എഫ്‌ഐ അടക്കം വി സിക്കെതിരെ സമരം ചെയ്തതാണ്. ചാന്‍സലറുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് നിയമനം. വിദ്യാഭ്യാസ വകുപ്പില്‍ ഇത്തരം കാര്യങ്ങളാണ് നടക്കുന്നതെന്ന് ലീഗ് നേരത്തെ പറഞ്ഞിരുന്നു. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തയ്യാറാകുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു

 

Latest