National
പ്രധാനമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയണം: രാഹുല്‍ ഗാന്ധി
ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിച്ച് രാഹുല്‍ പ്രസംഗം നടത്തിയിരുന്നു

ന്യൂഡല്‍ഹി| ജനാധിപത്യത്തിന്റെ ശബ്ദം മായ്ച്ചു കളയാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിച്ച് രാഹുല്‍ പ്രസംഗം നടത്തിയിരുന്നു. ഈ പ്രസംഗം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. അതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----