Kerala
വയനാട് മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവില്‍ പ്രതിഷേധം
സംഭവ സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
വയനാട്| വയനാട് മെഡിക്കല്‍ കോളേജിലെ ഗുരുതര ചികിത്സ പിഴവില്‍ പ്രതിഷേധം. സംഭവ സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രസവം കഴിഞ്ഞ് 75 ദിവസത്തിനുശേഷം യുവതിയുടെ ശരീരത്തില്‍ നിന്നു കോട്ടണ്‍ തുണി പുറത്തുവന്ന സംഭവത്തില്‍ ചികിത്സ പിഴവ് ആരോപിച്ചാണ് പതിഷേധം.
കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതിയും കുടുംബവും മന്ത്രി ഒ.ആര്‍. കേളുവിനും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 20നാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ യുവതി പ്രസവിച്ചത്. 23 ഡിസ്ചാര്‍ജും ചെയ്തു. കടുത്ത വേദനയെ തുടര്‍ന്ന് രണ്ടുതവണ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും സ്‌കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29ാം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു.



