Connect with us

National

ഡല്‍ഹി തുര്‍ക്ക് മാന്‍ ഗേറ്റില്‍ അര്‍ദ്ധ രാത്രിയില്‍ ബുള്‍ഡോസര്‍ രാജ്; സംഘര്‍ഷം, അഞ്ച് പോലീസുകാര്‍ക്ക് പരുക്ക്

കെട്ടിങ്ങള്‍ പൂര്‍ണമായി പൊളിച്ച് മാറ്റുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി തുര്‍ക്ക് മാന്‍ ഗേറ്റില്‍ അര്‍ദ്ധ രാത്രിയില്‍ ബുള്‍ഡോസര്‍ രാജ്. ഒഴിപ്പിക്കലിന് 17 ബുള്‍ഡോസറുകള്‍ ആണ് എത്തിയത്. കെട്ടിങ്ങള്‍ പൂര്‍ണമായി പൊളിച്ച് മാറ്റുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഒഴിപ്പിക്കല്‍ നടപടിയുമായി പോലീസും അധികൃതരും എത്തിയത്. തുടര്‍ന്ന് സഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കല്ലേറില്‍ അഞ്ച് പോലീസുകാര്‍ക്ക് പരുക്ക്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗമാണ് രാത്രിയില്‍ ഒഴിപ്പിച്ചത്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.

വാണിജ്യ കെട്ടിടങ്ങളായിരുന്നു ഭൂരിഭാഗവും. അനധികൃത നിര്‍മാണം ആരോപിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. കെട്ടിടങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി നിയമ പോരാട്ടത്തിലായിരുന്നു. അര്‍ദ്ധരാത്രിയില്‍ ഒഴിപ്പിക്കല്‍ നടപടിയുമായെത്തിയതിനാണ് പ്രതിഷേധം. അതേസമയം, ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അര്‍ദ്ധരാത്രിയില്‍ നടപടി സ്വീകരിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പ്രതിഷേധക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്.