കൈവിട്ട് പൊന്ന്; കനവുകളിൽ കരിനിഴൽ
മാറുന്നു; സ്വര്‍ണ സങ്കല്‍പ്പങ്ങള്‍
സ്വര്‍ണം ആഭരണമാണോ അല്ലെങ്കില്‍ നിക്ഷേപമാണോ എന്ന ചോദ്യം ഇനിയുള്ള കാലം കൂടുതല്‍ പ്രസക്തമാകും. വില അടിക്കടി ഉയരുന്ന ഒരു ലോഹമെന്ന നിലക്ക് സ്വര്‍ണം സുരക്ഷിതമായ നിക്ഷേപം തന്നെയാണ്. കഴിഞ്ഞ മൂന്നാഴ്ച മുമ്പ് മാത്രമാണ് ഈ സങ്കല്‍പ്പം ചെറിയ രീതിയിലെങ്കിലും തകിടംമറിഞ്ഞത്.
മൂത്ത മകള്‍ പിറന്നപ്പോള്‍ കുഞ്ഞുമോതിരവുമായി വന്ന ബന്ധു ഇത്തവണ അങ്ങനെ വരുമെന്ന് കരുതേണ്ട. സാധാരണക്കാരന് പ്രാപ്യമല്ലാത്തവിധം സ്വര്‍ണം ദൂരേക്ക് അകലുകയാണ്. ഗിഫ്റ്റ് ആവശ്യങ്ങള്‍ക്ക് നേരത്തേ 400 മി. ഗ്രാം അളവിലുള്ള സ്വര്‍ണമോതിരമായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇന്ന് അത് 100 മി. ഗ്രാമിലേക്ക് പണിതിട്ടുപോലും വാങ്ങാന്‍ ആളില്ല.
സംസ്ഥാനത്തെ സ്വര്‍ണക്കച്ചവടക്കാരില്‍ 70 ശതമാനവും ചെറുകിടക്കാരാണ്. ഗിഫ്റ്റ് ആഭരണങ്ങളുടെ കൊച്ചു കച്ചവടമായിരുന്നു ഇവരുടെ ആശ്രയം. പൊന്നിന്റെ പൊള്ളുന്ന വിലയില്‍ സമ്മാനങ്ങള്‍ മറ്റ് വസ്തുക്കളിലേക്ക് വഴി മാറിയതോടെ ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്.
സ്വര്‍ണം ആഭരണമാണോ അല്ലെങ്കില്‍ നിക്ഷേപമാണോ എന്ന ചോദ്യം ഇനിയുള്ള കാലം കൂടുതല്‍ പ്രസക്തമാകും. വില അടിക്കടി ഉയരുന്ന ഒരു ലോഹമെന്ന നിലക്ക് സ്വര്‍ണം സുരക്ഷിതമായ നിക്ഷേപം തന്നെയാണ്. കഴിഞ്ഞ മൂന്നാഴ്ച മുമ്പ് മാത്രമാണ് ഈ സങ്കല്‍പ്പം ചെറിയ രീതിയിലെങ്കിലും തകിടംമറിഞ്ഞത്.
പവന് 1,30,000 രൂപയുണ്ടായിരുന്നത് ഒറ്റയടിക്ക് 1,12,000 രൂപയായി ഇടിഞ്ഞു. എങ്കിലും സമീപ ഭാവിയിലൊന്നും വില തകര്‍ന്നുതരിപ്പണമാകില്ലെന്ന് തന്നെയാണ് പ്രതീക്ഷ പ്രതിസന്ധികളില്‍ സാധാരണക്കാരന്റെ തുരുത്ത് കൂടിയാണ് ഈ മഞ്ഞ ലോഹം. ഒറ്റയടിക്ക് വില്‍പ്പന നടത്തി പ്രയാസങ്ങളെ വകഞ്ഞുമാറ്റാന്‍ കഴിയുന്ന ആശ്വാസം.
പുതുതലമുറ ചോദിക്കുന്നത്
സാധാരണയായി നമ്മുടെ നാട്ടില്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് ഉപയോഗിക്കാറ്. ഇപ്പോള്‍ 18, 14 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ തേടി ഉപഭോക്താക്കള്‍ എത്തുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രമുഖ ജ്വല്ലറികളില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലും മറ്റും ഒമ്പത് കാരറ്റുള്ള ആഭരണങ്ങള്‍ വ്യാപകമാണ്. ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും ഡിമാന്‍ഡാണ്.
പുതിയ തലമുറയുടെ ട്രെന്‍ഡും ഈ വഴിക്ക് തന്നെയാണ്. ലൈറ്റ് വെയ്റ്റ് മിനിമല്‍ ഡിസൈന്‍സ് ആഭരണങ്ങളാണ് പെണ്‍കുട്ടികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്. കനത്ത ഡിസൈനിലുള്ള സ്വര്‍ണാഭരണങ്ങള്‍ വേണ്ടേ വേണ്ട. ഓഫീസ്, കോളജ് എന്നിവിടങ്ങളിലേക്ക് ധരിക്കാന്‍ പാകത്തിലുള്ള സിംപിള്‍ ചെയിന്‍, സ്റ്റഡ്സ്, ചെറിയ ബ്രേസ്ലെറ്റ് എന്നിവക്കാണ് ആവശ്യക്കാര്‍. സ്വര്‍ണത്തിന് പകരം സില്‍വര്‍, ഓക്സിഡൈസ്ഡ്, ഇമിറ്റേഷന്‍ ജ്വല്ലറി എന്നിവയും വ്യാപകമായിട്ടുണ്ട്.
ക്യാമ്പയിനുമായി വ്യാപാരികള്‍
സ്വര്‍ണം ആവശ്യമാണെന്ന തരത്തില്‍ പുതുതലമുറയില്‍ അവബോധം വളര്‍ത്താന്‍ ശ്രമിക്കുകയാണ് സ്വര്‍ണ വ്യാപാരികളുടെ സംഘടന. കോളജുകളിലും മാളുകളിലുമടക്കം ഇത് സംബന്ധിച്ച ക്യാമ്പയിനുകള്‍ വ്യാപകമായി സംഘടിപ്പിക്കുമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്്അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ലോണ്‍ തിരിച്ചടവ് പൂര്‍ണമായും സാധിക്കാതെ വിഷമിക്കുന്നവര്‍ക്ക് സ്വര്‍ണവില വര്‍ധന വലിയ ആശ്വാസമാണ്. ചെറിയ അളവില്‍ സ്വര്‍ണം എടുത്ത് വില്‍പ്പന നടത്തിയാല്‍ കടം പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കഴിയും.
.
(നാളെ: വില കുത്തനെ കൂടിയത് 16 വര്‍ഷത്തിനിടക്ക്)


