Kerala
സര്‍ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; നീക്കം സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ടി: മന്ത്രി വീണ ജോര്‍ജ്
കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കേണ്ടതും രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടതും സ്വകാര്യ കുത്തകകളുടെ ആവശ്യമാണ്.
തിരുവനന്തപുരം | സംസ്ഥാനത്ത് സര്‍ക്കാര്‍ ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കേണ്ടതും രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടതും സ്വകാര്യ കുത്തകകളുടെ ആവശ്യമാണ്. എന്നാല്‍, സ്വകാര്യ കുത്തകകള്‍ക്ക് ആരോഗ്യ മേഖലയെ അടിയറ വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
മികച്ച ചികിത്സാ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നിലവിലുള്ളത്. സാധാരണക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കെതിരെ അനവധി പരാതികളാണ് വന്നത്. അവിടങ്ങളിലെ പിഴവുകളും വീഴ്ചകളും റിപോര്‍ട്ടില്‍ വരാത്തത് എന്തുകൊണ്ടാണെന്നും വീണ ജോര്‍ജ് ചോദിച്ചു.
കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് സമരം ചെയ്യുന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ വിഷയം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണ്. എന്നിട്ടും അന്വേഷണം നടത്തിയ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. സസ്‌പെന്‍ഷന്‍ നടപടിയാണ് ചട്ടപ്രകാരം ആദ്യം നല്‍കാനാകുന്നത്. അതിനുശേഷം നിയമപ്രകാരമുള്ള മറ്റ് നടപടികള്‍ സ്വീകരിക്കും. ശേഷമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് കടക്കാനാവുക. ഇതിലപ്പുറം എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയണമെന്നും മന്ത്രി വീണ പ്രതികരിച്ചു.



