Connect with us

Kerala

'കാരക്കചീന്ത്';സ്മാര്‍ട്ട് കോര്‍ ഇഫ്താര്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാനത്ത് 725 കേന്ദ്രങ്ങളിലായി ഇരുപത്തി അയ്യായിരം സ്മാര്‍ട്ട് കോര്‍ അംഗങ്ങള്‍ 'കാരക്ക ചീന്തി' ന്റെ ഭാഗമാവും.

Published

|

Last Updated

കാസര്‍കോട്  | റമസാന്‍ കാമ്പയിന്റെ ഭാഗമായി സെക്ടര്‍ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന സ്മാര്‍ട്ട് കോര്‍ അംഗങ്ങളുടെ കാരക്കചീന്ത്’ഇഫ്താര്‍ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് ജില്ലയിലെ കുമ്പള ഡിവിഷനിലെ പുത്തിഗെ സെക്ടറില്‍ വെച്ച് നടന്നു.സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നോമ്പ് ഒരു മനുഷ്യന്റെ ആത്മീയ ഭൗതിക രംഗത്തെ ഏറ്റവും മികച്ച പരിശീലന കളരിയാണെന്നും അതിന്റെ പൊരുളറിഞ്ഞു ഈ മാസത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു. സംസ്ഥാനത്ത് 725 കേന്ദ്രങ്ങളിലായി ഇരുപത്തി അയ്യായിരം സ്മാര്‍ട്ട് കോര്‍ അംഗങ്ങള്‍ ‘കാരക്ക ചീന്തി’ ന്റെ ഭാഗമാവും. ഇഫ്താറിനോടനുബന്ധിച്ച് റമസാന്‍ പഠന സംഗമവും വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. പ്രോഗ്രാമിന്റെ ജില്ലാ, ഡിവിഷന്‍ ഉദ്ഘാടനങ്ങളെല്ലാം പ്രൗഢമായി നടന്നുവരുന്നു.

 

Latest