Connect with us

Editors Pick

എ ഐ കരുത്ത് കൂട്ടി സാംസങ്; ഗാലക്സി എസ് 26 സ്മാർട്ട്ഫോണുകളിൽ ഇനി പെർപ്ലെക്സിറ്റിയും

ഗാലക്സി എ ഐ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സാംസങ് ഈ പുതിയ നീക്കം പ്രഖ്യാപിച്ചത്.

Published

|

Last Updated

സാൻ ഫ്രാൻസിസ്കോ | സാംസങ് ഗാലക്സി എസ് 26 സ്മാർട്ട്ഫോണുകളിൽ ബിക്സ്ബി, ഗൂഗിൾ ജെമിനി എന്നിവയ്ക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് എഞ്ചിനായ പെർപ്ലെക്സിറ്റിയും (Perplexity) ലഭ്യമാകും. ഗാലക്സി എ ഐ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സാംസങ് ഈ പുതിയ നീക്കം പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഗാലക്സി എസ് 26 സീരീസ് ഫോണുകളിൽ “ഹേ പ്ലെക്സ്” (Hey Plex) എന്ന് പറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് പെർപ്ലെക്സിറ്റിയുമായി സംവദിക്കാൻ സാധിക്കും.

വിവിധ എ ഐ ടൂളുകളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന ‘മൾട്ടി ഏജന്റ് ഇക്കോസിസ്റ്റം’ നിർമ്മിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വെറുമൊരു ആപ്പ് എന്നതിലുപരി ഫോണിന്റെ സിസ്റ്റവുമായി പെർപ്ലെക്സിറ്റി ആഴത്തിൽ ബന്ധിക്കപ്പെട്ടിരിക്കും. നോട്സ്, ക്ലോക്ക്, ഗാലറി, റിമൈൻഡർ, കലണ്ടർ തുടങ്ങിയ സാംസങ്ങിന്റെ പ്രധാന ആപ്പുകളിലേക്ക് ഇതിന് ആക്സസ് ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട തേർഡ് പാർട്ടി ആപ്പുകളിലും ഇത് പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ ചോയിസും ഫ്ലെക്സിബിലിറ്റിയും നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സാംസങ് ഇലക്ട്രോണിക്സ് എം എക്സ് ബിസിനസ് വിഭാഗം മേധാവി വോൺ ജൂൺ ചോയ് പറഞ്ഞു.

ഫെബ്രുവരി 25-നാണ് സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നടക്കുന്നത്. സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ചടങ്ങിൽ ഗാലക്സി എസ് 26, ഗാലക്സി എസ് 26 പ്ലസ്, ഗാലക്സി എസ് 26 അൾട്രാ എന്നീ മോഡലുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈവസി ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള നൂതന ഫീച്ചറുകൾ ഈ സീരീസിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സമയം രാത്രി 11:30-ന് സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ചടങ്ങ് തത്സമയം കാണാം.

Summary: 

Samsung has announced the integration of Perplexity AI into its upcoming Galaxy S26 series, allowing users to interact via the voice command “Hey Plex.” This move aims to create a multi-agent ecosystem alongside Bixby and Gemini, offering deep system-level access to core apps like Notes and Gallery. The Galaxy S26 series is expected to be unveiled at the Galaxy Unpacked event on February 25, 2026.

Latest