Connect with us

Kerala

കാഴ്ചപരിമിതന് എങ്ങിനെയാണ് ബൈക്ക് ഓടിക്കാന്‍ ലൈസന്‍സ് കിട്ടിയതെന്ന് ഹൈക്കോടതി; ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും അതിനാല്‍ നെയ്യ് വിതരണ കൗണ്ടറിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില് പ്രതി കോടതിയില്‍ വാദിച്ചത്

Published

|

Last Updated

കൊച്ചി |  ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിതരണത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട് കേസില്‍ ഒന്നാം പ്രതിയായ സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ നല്‍കിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും അതിനാല്‍ നെയ്യ് വിതരണ കൗണ്ടറിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില് പ്രതി കോടതിയില്‍ വാദിച്ചത്. വാദം തള്ളിയ കോടതി, കാഴ്ച പരിമിതിയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് ലഭിച്ചതെന്ന് ചോദിച്ചു. കൗണ്ടറിലെ വില്‍പനയില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.

പ്രാഥമിക പരിശോധനയില്‍ 13,679 പാക്കറ്റ് നെയ്യുടെ പണം (13,67,900 രൂപ) ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. മൊത്തം തട്ടിപ്പ് ഏകദേശം 35 ലക്ഷം രൂപ വരുമെന്നാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് സുനില്‍ കുമാര്‍ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest