Connect with us

Kerala

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഈ മാസം ഉണ്ടാകില്ല; മാര്‍ച്ച് ഒന്നിലേക്ക് മാറ്റിവെച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പായി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Published

|

Last Updated

തിരുവനന്തപുരം |  വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിലെ ഒന്നാംഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിനിശ്ചയിച്ചു. ഫെബ്രുവരി 25-ന് നിശ്ചയിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് ഒന്നിന് വൈകുന്നേരം 3ലേക്ക് മാറ്റുകയായിരുന്നു.ഉദ്ഘാടന ദിവസം പൊതുഅവധി ആയിരിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഞായറാഴ്ചയിലേക്ക് മാറ്റിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പായി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ആദ്യഘട്ടത്തില്‍ (ഫേസ് 1) ഉള്‍പ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ കൈമാറുന്നത്. വീടുകളുടെ താക്കോല്‍ ദാനത്തോടൊപ്പം തന്നെ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ദുരിതബാധിതരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നത്.

ഉദ്ഘാടനത്തിന് മുന്നോടിയായി ആദ്യ ഘട്ട വീടുകളുടെ നറുക്കെടുപ്പും കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.

 

Latest