Connect with us

Kerala

പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; സന്ദര്‍ശനം മാര്‍ച്ച് ആറിന്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുന്നതെന്നാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച് ആറിനാണ് സന്ദര്‍ശനം. കൊച്ചിയിലാണ് അദ്ദേഹം വിമാനമിറങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുന്നതെന്നാണ് വിവരം. സന്ദര്‍ശന വേളയില്‍ എന്‍ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അദ്ദേഹം ഔദ്യോഗികമായി പുറത്തിറക്കുമെന്നും സൂചനയുണ്ട്. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത് റെയില്‍വേയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെ കേരളത്തിലെ ബി ജെ പി നേതാക്കളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഓണ്‍ലൈനില്‍ സംസാരിക്കും. ഇതിനു ശേഷമാവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയുണ്ടാവുക.

അടുത്തകാലത്ത് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കഴിഞ്ഞ മാസം 23ന് അദ്ദേഹം തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

 

 

Latest