Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി 21വരെ നീട്ടി

Published

|

Last Updated

കൊച്ചി| വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് ഈ മാസം 21 വരെ നീട്ടി. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. ജനുവരി 21ന് കേസില്‍ വിശദമായ വാദം കേട്ടശേഷം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും.

താന്‍ സൈബര്‍ അതിക്രമം നേരിടുന്നുവെന്നും പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ തന്റെ ജീവന് വരെ ഭീഷണിയാണെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങള്‍ കേട്ടശേഷമാണ് കോടതി യുവതിയെ കേസില്‍ കക്ഷി ചേര്‍ത്തത്.

 

Latest