Uae
ദുബൈയിൽ നാല് പുതിയ ബസ് റൂട്ടുകൾ
ജനുവരി ഒമ്പത് മുതൽ നാല് പുതിയ ബസ് റൂട്ടുകൾ പ്രാബല്യത്തിലാകും.
ദുബൈ |ദുബൈയിൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ആർ ടി എ അറിയിച്ചു. 70-ലധികം റൂട്ടുകൾ വിപുലീകരിച്ചു. പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും യാത്ര സുഗമമാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ജനുവരി ഒമ്പത് മുതൽ നാല് പുതിയ ബസ് റൂട്ടുകൾ പ്രാബല്യത്തിലാകും. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ റൂട്ടുകളിൽ ക്രമീകരണമുണ്ട്.
70-ലധികം ഇന്റേണൽ ബസ് റൂട്ടുകൾ നവീകരിക്കും. പൊതുഗതാഗത ശൃംഖലയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തടസ്സമില്ലാത്തതും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനത്തിൽ ആർടിഎ ലോകത്തു മുൻനിരയിലെത്തും. വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്നതിലൂടെ പൊതു ബസ് ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ആർ ടി എയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടികൾ.
റൂട്ട് 88-ലെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി രാവിലെ തിരക്കുള്ള സമയത്ത് അൽ സത്്വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3-ലേക്ക് റൂട്ട് 88 എ ഒരു ദിശയിൽ സർവീസ് നടത്തും. റൂട്ട് 88-ലെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി വൈകുന്നേരത്തെ തിരക്കുള്ള സമയത്ത് ജുമൈറ മൂന്ന് മുതൽ അൽ സത്്വ ബസ് സ്റ്റേഷനിലേക്ക് റൂട്ട് 88 ബി എതിർ ദിശയിൽ സർവീസ് നടത്തും. റൂട്ട് 93-ലെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി രാവിലെ തിരക്കുള്ള സമയത്ത് അൽ സത്്വ ബസ് സ്റ്റേഷനിൽ നിന്ന് അൽ വാസലിലേക്ക് റൂട്ട് 93 എ ഒരു ദിശയിൽ സർവീസ് നടത്തും.റൂട്ട് 93-ലെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി വൈകുന്നേരത്തെ തിരക്കുള്ള സമയത്ത് അൽ വാസലിൽ നിന്ന് അൽ സത്്വ ബസ് സ്റ്റേഷനിലേക്ക് റൂട്ട് 93 ബി എതിർ ദിശയിൽ സർവീസ് നടത്തും.
റൂട്ടുകളുടെ മെച്ചപ്പെടുത്തൽ
അതേ തീയതിയിൽ, റണ്ണിംഗ് ടൈം മാറ്റങ്ങൾ, റൂട്ട് സ്റ്റോപ്പ് സീക്വൻസ് മാറ്റങ്ങൾ / തിരുത്തൽ, ടൈംടേബിൾ മാറ്റം (ചെറിയ മാറ്റങ്ങൾ ഉൾപ്പെടെ), ഡിപ്പോ മാറ്റങ്ങൾ, സേവനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മറ്റ് പരിഷ്‌കാരങ്ങൾ എന്നിവ നവീകരിക്കും. യാത്രക്കാരുടെ ദൈനംദിന ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റൂട്ട് 6 – ദുബൈ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്ററിലും മയോ ക്ലിനിക്കിലും രണ്ട് അധിക സ്റ്റോപ്പുകൾ ചേർത്തു.

റൂട്ട് 13 എ – സർവീസ് അൽ മുഹൈസ്ന 2, 7-ാം സ്ട്രീറ്റ് വരെ നീട്ടി. റൂട്ട് 16 – അൽ അവീർ, ബസ് സ്റ്റോപ്പ് റദ്ദാക്കി. റൂട്ട് 29 – എമിറേറ്റ്സ് ടവേഴ്സ് 1 ബസ് സ്റ്റോപ്പ് റദ്ദാക്കി. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ചേർത്തു. റൂട്ട് 55 – ഇന്റർനാഷണൽ സിറ്റിയിൽ ഗ്രീസ് ക്ലസ്റ്റർ, കെ 12 വരെ റൂട്ട് നീട്ടി.റൂട്ട് സി 09 – ഓക്സിജൻ ദുബൈ 2, ഗർഗാഷ് കാർസ് 2, റെനോ സർവീസ് സെന്റർ 2 ബസ് സ്റ്റോപ്പുകൾ റദ്ദാക്കി. റൂട്ടുകൾ സി 15 ഉം എഫ് 01 ഉം – അൽ ബറാഹ മസ്ജിദ് 2 ബസ് സ്റ്റോപ്പ് റദ്ദാക്കി, ഡി 82 ന് മുമ്പ് അബുബക്കർ അൽ സിദ്ദിഖ് സ്ട്രീറ്റിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ചേർത്തു.
---- facebook comment plugin here -----