Connect with us

Kerala

തെരഞ്ഞെടുപ്പില്‍ എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത് ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്; കെ ബാബു എം എല്‍ എ

ബിജെപി ഏറ്റവും ദുര്‍ബലമാകുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും പോരാട്ടം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലായിരിക്കുമെന്നും ബാബു പറഞ്ഞു.

Published

|

Last Updated

കൊച്ചി| വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കുന്നത് നിലവില്‍ ആവശ്യമില്ലാത്ത കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു എം എ ല്‍ എ. മത്സരിക്കാന്‍ ഒരാള്‍ക്ക് അനുവാദം കൊടുത്താല്‍ മറ്റുള്ളവരും അതേ കാര്യം ആവശ്യപ്പെടും. അതിനാല്‍തന്നെ എംപിമാര്‍ മത്സരിക്കുന്നത് നിലവില്‍ അഭികാമ്യമല്ല എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ സ്ഥാനാര്‍ഥിത്വ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഏറ്റവും ദുര്‍ബലമാകുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും പോരാട്ടം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലായിരിക്കുമെന്നും ബാബു പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ പല പേരുകളും താന്‍ കേള്‍ക്കുന്നുണ്ട്. ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും കണ്ടെത്തുമെന്നാണ് കരുതുന്നത്. ആരുടെയും പേര് താന്‍ നിര്‍ദേശിക്കുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ ബാബു പറഞ്ഞു.

---- facebook comment plugin here -----

Latest