Kerala
വയനാട് ചുരത്തില്‍ ആംബുലന്‍സിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലന്‍സിന് മുന്നിലാണ് ചാടിയത്.
കല്‍പ്പറ്റ| വയനാട് ചുരത്തില്‍ ആംബുലന്‍സിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല-ആലത്തുകുളം സ്വദേശി പ്രകാശന്‍ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലന്‍സിന് മുന്നിലാണ് ചാടിയത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.







