Connect with us

Kerala

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനു സമീപം ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം| ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. 58 വയസ്സായിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനു സമീപം ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിനും പരുക്കേറ്റു. അപകടത്തിന് പിന്നാലെ ഗോപകുമാറിനെ പിആര്‍എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest