Kerala
ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു
ശക്തമായ മഴയും കാറ്റും അവഗണിച്ച് തോട്ടം ഉടമ പണിയെടുപ്പിച്ചതായാണ് ആരോപണം

ഇടുക്കി | ഇടുക്കി ഉടുമ്പൻ ചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് മരിച്ചത്. ഇന്ന് ഉച്ചkക്ക് ഭക്ഷണം കഴിച്ച ശേഷം തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്.
രണ്ട് ദിവസമായി ശക്തമായ മഴയും കാറ്റുമാണ് പ്രദേശത്ത് തുടരുന്നത്. ഇത് വകവെക്കാതെ തോട്ടം ഉടമ പണിയെടുപ്പിച്ചതായാണ് ആരോപണം. സമീപ തോട്ടങ്ങളിൽ പണി നിർത്തിവച്ചിരുന്നു.
---- facebook comment plugin here -----