Kerala
പേരാമ്പ്ര സംഘര്‍ഷം; ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്

കോഴിക്കോട് | പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധവപ്പെട്ട് ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയും പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എംപിക്ക് അടക്കം മര്‍ദനമേറ്റതില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. .
യുഡിഎഫ് പ്രതിഷേധപ്രകടനം പേരാമ്പ്ര ടൗണില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി ് 700-ഓളം പേര്‍ക്കെതിരേ ആദ്യം കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തില്‍ ലഭിച്ച വിഡീയോദൃശ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് പോലീസിനെതിരേ സ്‌ഫോടകവസ്തു എറിഞ്ഞുവെന്നതിന്റെപേരില്‍ പിന്നീട് ഒരു കേസുകൂടി എടുത്തിരുന്നു.