Kerala
കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്: പ്രതി പിടിയിൽ
പെന്‍ഷന്‍ ഫണ്ട് മാതാവിൻ്റെ അക്കൗണ്ടിലേക്ക് മാറ്റി പ്രതി 2.39 കോടി രൂപ തട്ടിയെന്നാണ് കേസ്

കോട്ടയം | കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതി പിടിയിലായി. അഖില്‍ സി വര്‍ഗീസാണ് പിടിയിലായത്. കേസെടുത്ത് ഒരു വര്‍ഷത്തിന് ശേഷം കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് പിടിയിലായത്.
പെന്‍ഷന്‍ ഫണ്ട് മാതാവിൻ്റെ അക്കൗണ്ടിലേക്ക് മാറ്റി പ്രതി 2.39 കോടി രൂപ തട്ടിയെന്നാണ് കേസ്. അഖിലിൻ്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തി.
---- facebook comment plugin here -----