Connect with us

Kozhikode

ഗസ്സയില്‍ സമാധാനം: ജാമിഅതുല്‍ ഹിന്ദിന്റെ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകം പ്രാര്‍ഥന

പരമാവധി വിദ്യാര്‍ത്ഥികള്‍ സുന്നത്തു നോമ്പ് അനുഷ്ഠിക്കുകയും ചെയ്യും.

Published

|

Last Updated

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ വൈസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഈ വരുന്ന തിങ്കളാഴ്ച്ച  ഗസ്സയിലെ സഹോദരങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ജാമിഅയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളും അധ്യാപകരും ഒരുമിച്ചു കൂടി പ്രത്യേകം പ്രാര്‍ത്ഥന നടത്തും.

അതോടൊപ്പം, സാധിക്കുന്ന പരമാവധി വിദ്യാര്‍ത്ഥികള്‍ സുന്നത്തു നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുമെന്ന് രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Latest