National
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് സമാപിക്കും
ഇന്നും സഭയില്‍ പ്രതിഷേധം തുടരാണ് പ്രതിപക്ഷ തീരുമാനം.

ന്യൂഡല്‍ഹി| പാര്‍ലമെന്റിന്റെ ഒരു മാസം നീണ്ടുനിന്ന വര്‍ഷകാല സമ്മേളനം ഇന്ന് സമാപിക്കും. ബിഹാറിലെ വോട്ടര്‍ പട്ടികാ പരിഷ്‌കരണം മുതല്‍ ഇന്നലെ ലോക്സഭ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് വരെയുള്ള വിഷയങ്ങളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് സമ്മേളനത്തിനിടെ നടന്നത്. ഇന്നും സഭയില്‍ പ്രതിഷേധം തുടരാണ് പ്രതിപക്ഷ തീരുമാനം.
30 ദിവസം തടവിലായാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് ജെപിസിക്ക് വിട്ടത്. ഈ ബില്ലിനെതിരെ പ്രതിഷേധം ശക്തമാണ്. ബില്ല് അവതരണത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു. ബില്ല് ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നീക്കമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബില്ല് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിനെതിരെന്ന് മനീഷ് തിവാരി പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചിരുന്നു.