Connect with us

Ongoing News

പാരീസ് ഒളിംപിക്സ്: അമേരിക്കയുടെ നോഹ ലൈല്‍സ് വേഗരാജാവ്

പുരുഷന്‍മാരുടെ 100 മീറ്ററില്‍ 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് നോഹ സ്വർണം നേടിയത്. 

Published

|

Last Updated

പാരീസ് | അമേരിക്കയുടെ നോഹ ലൈല്‍സ് പാരീസ് ഒളിംപിക്സിലെ വേഗരാജാവ്.  പുരുഷന്‍മാരുടെ 100 മീറ്ററില്‍ 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് നോഹ സ്വർണം നേടിയത്.

ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളി നേടി. കിഷെയ്ന്‍ തോംസണെ 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നോഹ പിന്തള്ളിയത്. തോംസണും 9.79 സെക്കന്റ് സമയമാണ് കുറിച്ചത്. അമേരിക്കയുടെ ഫ്രഡ് കെര്‍ലിക്കാണ് വെങ്കലം.  ഫ്രഡ് കെര്‍ലി 9.81 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.

ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ ഉണ്ടാകുന്നത്.