Kerala
പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്നോത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍| പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബോംബ് നിര്‍മിച്ച സംഘത്തിലുണ്ടായിരുന്ന കുന്നോത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളും പോലീസ് കസ്റ്റഡിയിലുണ്ട്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് വച്ചാണ് ഇയാളെ പിടികൂടിയത്.
നാല് പേരും ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളും ഇവര്‍ക്കെതിരെയുണ്ട്. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. എന്നാല്‍ ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി എന്ന കാര്യത്തില്‍ ഇനിയും ഉത്തരമായിട്ടില്ല.
പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്‍ ഇന്നലെ മരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.