Connect with us

Kerala

പാലിയേക്കര ടോള്‍ വിലക്ക് തുടരും; നിരക്ക് കുറക്കാന്‍ തീരുമാനമെടുക്കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

ടോള്‍ നിരക്ക് കുറയ്ക്കാന്‍ ദേശീയപാതാ അതോറിറ്റിക്കാണ് അധികാരം.

Published

|

Last Updated

 

കൊച്ചി|പാലിയേക്കര ടോള്‍ വിലക്ക് തുടരാന്‍ ഹൈക്കോടതി നിര്‍ദേശം. ഹരജികള്‍ വെള്ളിയാഴ്ച പരിഗണിക്കും. ടോള്‍ നിരക്ക് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാലിയേക്കര ടോള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. ടോള്‍ നിരക്ക് കുറയ്ക്കാന്‍ ദേശീയപാതാ അതോറിറ്റിക്കാണ് അധികാരം. ദേശീയപാതാ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതില്‍ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചു എന്നത് ചൂണ്ടിക്കാട്ടി ആഗസ്ത് ആറിനാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

 

---- facebook comment plugin here -----

Latest