Kerala
മുഖ്യമന്ത്രിയുടെ മകന് സമന്‍സ് കിട്ടിയതായി താന്‍ പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരെ എം എ ബേബി
പല മാധ്യമങ്ങളും ഇ ഡിയുടെ ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നത്.

ന്യൂഡല്‍ഹി | മുഖ്യമന്ത്രിയുടെ മകന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റി (ഇ ഡി)ന്റെ സമന്‍സ് കിട്ടിയതായി താന്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പല മാധ്യമങ്ങളും ഇ ഡിയുടെ ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വാര്‍ത്ത കൊടുത്ത മാധ്യമത്തിന് മനോരോഗമാണെന്നും യു ഡി എഫിന്റെ പ്രചാരണം ചില പത്രങ്ങള്‍ ഏറ്റെടുക്കുകയാണെന്നും ബേബി പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് അയച്ച നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അത് കെട്ടിച്ചമച്ചതാണ് എന്നാണ് പറഞ്ഞത്. ഇതെല്ലാം അസംബന്ധമാണെന്ന് തനിക്കും മുഖ്യമന്ത്രിക്കും സംശയമില്ലെന്നും ബേബി പ്രതികരിച്ചു.
മുഖ്യമന്ത്രി വിശദീകരിച്ചതോടെ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ ബോധ്യമെന്നും അദ്ദേഹം വ്യക്തമാക്കി.