Connect with us

Kerala

പാലത്തായി പീഡനക്കേസ്: അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജന് മരണം വരെ ജീവപര്യന്തം

പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.

Published

|

Last Updated

കണ്ണൂര്‍ | പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ കെ പത്മരാജന്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗം, പോക്‌സോ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ സ്‌കൂളിലെ ശുചി മുറിയില്‍ വച്ച് 10 വയസ്സുകാരിയെ അധ്യാപകന്‍ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് 2020 മാര്‍ച്ച് 17നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്.

2021ല്‍ ഡി വൈ എസ് പി. ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി അന്തിമ കുറ്റപത്രം കുറ്റപത്രം സമര്‍പ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

Latest