Kerala
രാഹുലിനു പിന്തുണ; വ്യാജ പ്രചാരണത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പരാതി നല്‍കി
രാഹുലിന് കാതോലിക്ക ബാവയും സഭാ നേതൃത്വവും പിന്തുണ നല്‍കിയെന്ന സമൂഹമാധ്യമത്തിലെ പ്രചാരണത്തിലാണ് പരാതി

കോട്ടയം | ലൈംഗികാരോപണ വിധേയനായ രാഹുല്‍ മാങ്കുട്ടവുമായി ബന്ധപ്പെടുത്തി സഭയുടെ പേരുപയോഗിച്ചു വ്യാജ പ്രചാരണം നടത്തിയതിനെതിരെ ഓര്‍ത്തഡോക്സ് സഭ പോലീസില്‍ പരാതി നല്‍കി.
രാഹുലിന് കാതോലിക്ക ബാവയും സഭാ നേതൃത്വവും പിന്തുണ നല്‍കിയെന്ന സമൂഹമാധ്യമത്തിലെ പ്രചാരണത്തിലാണ് പരാതി. കോട്ടയം സൈബര്‍ പോലീസിലാണ് പരാതി നല്‍കിയത്. ഓര്‍ത്തോഡോക്സ് വിശ്വാസ സംരക്ഷകന്‍ എന്ന വ്യാജ പ്രൊഫൈല്‍ വഴിയായിരുന്നു പ്രചാരണം.
---- facebook comment plugin here -----