Connect with us

Kerala

ഓപ്പറേഷന്‍ കാപ്പ; രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി

ഈ വര്‍ഷം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 179 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.

Published

|

Last Updated

തൃശൂര്‍ |  ഓപ്പറേഷന്‍ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാനായി ഈ വര്‍ഷം ജൂണ്‍ 16 മുതല്‍ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരേയും നാടു കടത്തുന്നത്.

ഹിമ, സ്വാതി എന്നിവര്‍ വലപ്പാട് പോലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

ഈ വര്‍ഷം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 179 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു.തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ നല്‍കിയ ശിപാര്‍ശയില്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജി ഹരിശങ്കര്‍ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Latest