Kerala
കാണാതായ യുവാവ് പാറക്കുളത്തില്‍ മരിച്ച നിലയില്‍
ശനിയാഴ്ച പകല്‍ വീടിനു സമീപമുള്ള ഇഞ്ചക്കുഴി പാറമടയിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോഴഞ്ചേരി | യുവാവിനെ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാരങ്ങാനം മുള്ളന്‍ മുരുപ്പേല്‍ വീട്ടില്‍ അഭിരങ്ക് കെ എസ് (24) നെ ആണ് വീടിനു സമീപം പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ഇയാളെ കാണാതായതായി വീട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. ശനിയാഴ്ച പകല്‍ വീടിനു സമീപമുള്ള ഇഞ്ചക്കുഴി പാറമടയിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട നിന്നും ഫയര്‍ഫോഴ്‌സെത്തി മൃതദേഹം കരയ്‌ക്കെടുക്കുകയായിരുന്നു. ആറന്മുള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----