Connect with us

Kerala

വയനാട് ചൂരല്‍മല ദുരന്തം; കേരള മുസ്ലിം ജമാഅത്ത് സഹായ ധനം കൈമാറുന്നു

ദുരന്ത ബാധിതരെ സഹായിക്കാനായി സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു

Published

|

Last Updated

കോഴിക്കോട്  | വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടകൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ സഹായിക്കാന്‍ ദുരന്ത സമയം മുതല്‍ സജീവമായി രംഗത്തുള്ള കേരള മുസ്ലിം ജമാഅത്ത ്, ദുരന്ത ബാധിതരെ സഹായിക്കാനായി സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു.

ദുരന്തസമയത്ത് സാന്ത്വനം വളണ്ടിയര്‍മാരുടെ നിസ്തുലമായ സേവനങ്ങള്‍ക്ക് പുറമെ പുരധിവാസ സമാശ്വാസ പ്ര വര്‍ത്ത ന ങ്ങളും ഭക്ഷണ/ഭക്ഷ്യ ധാന്യ വീട്ടു പകരണങ്ങള്‍ തുടങ്ങിയ വിതരണം സജീവമായി നടന്നിരുന്നു. സ്ഥിരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കിയത് വഴി സമാഹരിച്ച സംഖ്യ, ഇതിനായി സര്‍ക്കാര്‍ സ്ഥിരം സംവിധാനം ആ വിഷ്‌കരിച്ചതിനാല്‍ ഈ നിധിയിലേക്ക്
കൈമാറാന്‍ തീരുമാനിക്കുകയാണുണ്ടായത്.

നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്റാഹിം ഖലീലുല്‍ ബുഖാരി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ധീന്‍ ഹാജി,എസ് വൈ എ സ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം എ ന്നിവര്‍ മുഖ്യമന്ത്രിക്ക് തുക കൈമാറും.

 

Latest