Education
ജാമിഅതുല്‍ ഹിന്ദ് സെമസ്റ്റര്‍ പരീക്ഷകള്‍ ശനിയാഴ്ച ആരംഭിക്കും
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം നിലവില്‍ വന്ന ശേഷമുള്ള ആദ്യ പരീക്ഷ
കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ വിവിധ സെമസ്റ്റര്‍ പരീക്ഷകള്‍ വരുന്ന ശനിയാഴ്ച ആരംഭിക്കും. ജാമിഅതുല്‍ ഹിന്ദില്‍ അഫിലിയേറ്റ് ചെയ്ത 300ല്‍ പരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന പതിനായിരത്തോളം വിദ്യാര്‍ഥികളാണ് 200 ലേറെ സെന്ററുകളിലായി പരീക്ഷ എഴുതുന്നത്.
ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് (എച്ച് എസ് ഐ എസ് സി), ബാച്ചിലര്‍ ഓഫ് ഇസ്ലാമിക് സയന്‍സസ് (ബി ഐ എസ് സി), മാസ്റ്റര്‍ ഓഫ് ഇസ്ലാമിക്് സയന്‍സസ് (എം ഐ എസ് സി) പ്രോഗ്രാമുകളുടെ പരീക്ഷകളാണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ https://jamiathulhind.com/ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനായി ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ യൂസര്‍നെമും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതാണ്.
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം നിലവില്‍ വന്ന ശേഷമുള്ള ആദ്യ പരീക്ഷയാണ് ഇത്തവണ നടക്കുന്നത്. സൂപ്പര്‍വൈസര്‍മാരെ നിയമിച്ച് ജാമിഅ നേരിട്ട് നടത്തുന്ന കോര്‍, മേജര്‍ കോഴ്സുകളിലെ പരീക്ഷകളാണ് നടക്കുക. ഓരോ വിദ്യാര്‍ഥിയുടെയും ലോഗിനില്‍ കയറി വിദ്യാര്‍ഥികള്‍ തന്നെ അപേക്ഷിക്കുകയും കോളേജ് പ്രിന്‍സിപ്പല്‍ ഫീ അടച്ച് അപ്പ്രൂവ് ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് പരീക്ഷാ അപേക്ഷ സംവിധാനിച്ചിരുന്നത്. പരീക്ഷ നിയന്ത്രിക്കുന്നതിനായി 17 ദാഇറകളിലും എക്സാം കണ്‍വീനര്‍മാരെ ജാമിഅതുല്‍ ഹിന്ദ് നിയമിച്ചിട്ടുണ്ട്. മേജര്‍ കോര്‍ കോഴ്സുകളിലെ എസ്റ്റേര്‍ണല്‍ എക്സാമുകളുടെ മൂല്യനിര്‍ണയം പൂര്‍ണമായി ജാമിഅത്തുല്‍ ഹിന്ദ് നേരിട്ട് കേന്ദ്രീകൃതമായാണ് നടത്തുന്നത്.
കോളേജുകള്‍ നടത്തുന്ന എലെക്റ്റീവ് കോഴ്സുകളിലെ പരീക്ഷകള്‍ ഡിസംബര്‍ 6 മുതല്‍ 9 വരെയാണ് നടക്കുന്നത്.ജാമിഅതുല്‍ ഹിന്ദ് പുതുതായി ലോഞ്ച് ചെയ്ത സോഫ്‌റ്റ്വെയര്‍ വഴിയാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഇത്തവണ പരീക്ഷക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം അടിസ്ഥാനപ്പെടുത്തി പ്രോഗ്രാമുകള്‍ പുനര്‍ക്രമീകരിക്കാനുള്ള സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് പുതിയ സോഫ്റ്റ വെയര്‍ സജ്ജീകരിച്ചിട്ടുള്ളത്.
നോട്ടിഫിക്കേഷന്‍, സൂപ്പര്‍വൈസര്‍ നിയമനം, മാര്‍ക്ക് എന്‍ട്രി തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും സോഫ്‌റ്റ്വെയര്‍ വഴിയാണ് നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റീസിനും സ്ഥാപനത്തിനും വിത്യസ്ത ലോഗിനുകള്‍ ലഭ്യമാക്കിയതിലൂടെ സുഖമവും വ്യവസ്ഥാപിതവുമായാണ് ജാമിഅയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ഇന്റേര്‍ണല്‍ മൂല്യനിര്‍ണയം, അസൈന്മെന്റുകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, അര്‍ധ വാര്‍ഷിക പരീക്ഷകള്‍, ക്ലാസ് പെര്‍ഫോമന്‍സ് എന്നിവ വ്യവസ്ഥാപിതമായി വിലയിരുത്തി ഇന്റ്റേണല്‍ മാര്‍ക്ക് കോളേജുകള്‍ തന്നെ സോഫ്‌റ്റ്വെയറില്‍ രേഖപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്..

