International
സൈബര്‍ ആക്രമണം;ഹീത്രോ, ബ്രസ്സല്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെട്ടു
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടതോടെ ശനിയാഴ്ച നിരവധി വിമാനങ്ങളും റദ്ദാക്കി

ലണ്ടന്‍ | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഹീത്രോ, ബ്രസ്സല്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെട്ടു. ചെക്ക്-ഇന്‍, ബോര്‍ഡിംഗ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയാണ് സൈബര്‍ ആക്രമണം സാരമായി ബാധിച്ചത്
യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടനിലെ ഹീത്രോ വിമാനത്താവളം,ബ്രസ്സല്‍സ് വിമാനത്താവളം, ബെര്‍ലിന്‍ വിമാനത്താവളത്തെയും നിരവധി പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടതോടെ ശനിയാഴ്ച നിരവധി വിമാനങ്ങളും റദ്ദാക്കി. ഓട്ടോമേറ്റഡ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ ലണ്ടനിലെ ഹീത്രോ -യൂറോപ്യന്‍ വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
---- facebook comment plugin here -----