Connect with us

Uae

ഓൺലൈൻ തട്ടിപ്പ്: 11 ദിർഹമിന്റെ ഭക്ഷണത്തിന് 7,000 ദിർഹം നഷ്ടം

രണ്ട് പ്രതികൾ ശിക്ഷിക്കപ്പെട്ടു

Published

|

Last Updated

അബൂദബി|ഓൺലൈൻ തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ 7,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. ഇതിൽ 5,000 ദിർഹം നിയമവിരുദ്ധമായി യുവാവിന്റെ ബേങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുകയും 2,000 ദിർഹം നഷ്ടപരിഹാരവുമാണ്. പ്രമുഖ റെസ്റ്റോറന്റിൽ നിന്ന് കുറഞ്ഞ വിലക്ക് ചിക്കൻ നഗെറ്റ്‌സ് ലഭിക്കുമെന്ന ഓൺലൈൻ പരസ്യത്തിലൂടെയാണ് യുവാവ് തട്ടിപ്പിന് ഇരയായത്.

വിൽപ്പനക്കാരുമായി ബന്ധപ്പെട്ട ശേഷം 11 ദിർഹം നൽകാൻ ആവശ്യപ്പെട്ട് അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അക്കൗണ്ടിൽ നിന്ന് 5,000 ദിർഹം നഷ്ടപ്പെട്ടു. തുടർന്ന് പ്രതികൾക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ വഞ്ചനാക്കുറ്റത്തിന് മൂന്ന് മാസം തടവും 20,000 ദിർഹം പിഴയും നാടുകടത്താനും ക്രിമിനൽ കോടതി ഇവർക്ക് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഇര സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിലാണ് ഇപ്പോഴത്തെ വിധി.

 

 

Latest