Connect with us

Techno

വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പന ഇന്ന് ആരംഭിക്കും

ഫോണിന്റെ അടിസ്ഥാന മോഡലിന് 24,999 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി|കഴിഞ്ഞ ദിവസമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മിഡ് ബഡ്ജറ്റ് ഫോണ്‍ എന്ന പ്രത്യേകതയുമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി എത്തുന്നത്. ഈ ഫോണിന്റെ വില്‍പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഫോണിന്റെ അടിസ്ഥാന മോഡലിന് 24,999 രൂപയാണ് വില. ഫോണിന്റെ അടിസ്ഥാന മോഡലിന് 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിവയാണുള്ളത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഫോണ്‍ വണ്‍പ്ലസ് പുറത്തിറക്കിയിട്ടുണ്ട്. ഈ വേരിയന്റിന് 26,999 രൂപയാണ് വില. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലൂടെയാണ് നോര്‍ഡ് സിഇ 4 5ജി വില്‍പനയ്‌ക്കെത്തുന്നത്. കൂടാതെ വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്റ്റോറുകള്‍, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ എന്നിവയില്‍ നിന്നെല്ലാം ആവശ്യക്കാര്‍ക്ക് ഈ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയും.

6.7 ഇഞ്ച് ആണ് ഈ ഫോണിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം. ഇത് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ ആണ്. ഈ ഡിസ്‌പ്ലേയ്ക്ക് 120 എച്ച്ഇസെഡ് റീഫ്രഷ് റേറ്റും 240 എച്ച്ഇസെഡ് ടച്ച് സാമ്പിള്‍ നിരക്കും നല്‍കുന്നു. നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 എസ്ഒസി ചിപ്‌സെറ്റ് ആണ് ഈ ഫോണിന് കരുത്ത് നല്‍കുന്നത്. 100ഡബ്ല്യുവയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററി, ഹൈ-റെസ് ഓഡിയോ പിന്തുണയുള്ള ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ എന്നിവ ഫോണിന്റെ സവിശേഷതയാണ്. 50 എംപിയാണ് ഫോണിന്റെ പ്രൈമറി കാമറ. സെല്‍ഫി കാമറയ്ക്ക് 16 എംപിയുടെ കരുത്താണ് അവകാശപ്പെടാനുള്ളത്. സെലാഡണ്‍ മാര്‍ബിള്‍, ക്രിസ്റ്റല്‍ ലേക്ക് എന്നീ രണ്ട് നിറങ്ങളിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി വിപണിയിലെത്തുന്നത്.

 

 

 

Latest