Connect with us

Kerala

വയനാട് പടിഞ്ഞാറത്തറയില്‍ കടത്തു തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

തോണി തുഴഞ്ഞിരുന്ന മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്

Published

|

Last Updated

വയനാട് | കടത്തു തോണി മറിഞ്ഞ് തോണി തുഴഞ്ഞ ആള്‍ മുങ്ങി മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരി കടവിലാണ് അപകടം ഉണ്ടായത്. മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്. പുതുശ്ശേരി കടവില്‍ സര്‍വീസ് നടത്തിയിരുന്ന തോണിയില്‍ അപകടം നടക്കുമ്പോള്‍ ഒരു കുട്ടിയുള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

സംഭവം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തോണി തുഴഞ്ഞിരുന്ന ബാലകൃഷ്ണന്‍ മുങ്ങിപ്പോവുകയായിരുന്നു. മറ്റുള്ളവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
കോട്ടയം വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് വയനാട്ടിലും അപകടമുണ്ടായത്. വൈക്കത്ത് കണ്ണന്‍ എന്ന സുമേഷിനെയാണ് കാണാതായത്.

ആള്‍ക്കായി സംഭവസ്ഥലത്ത് തിരച്ചില്‍ നടക്കുകയാണ്. 23 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേല്‍ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

Latest