Kerala
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; സംസ്ഥാനത്ത് വന്‍ ലഹരിവേട്ട
താമരശേരിയിലും നെയ്യാറ്റിന്‍കരയിലും വന്‍ ലഹരിവേട്ട.

കോഴിക്കോട്| ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശേരിയിലും നെയ്യാറ്റിന്‍കരയിലും വന്‍ ലഹരിവേട്ട. താമരശ്ശേരിയില്‍ 55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി. അമ്പായത്തോട് സ്വദേശി അല്‍ഷാജ്, ചുടലമുക്ക് സ്വദേശി ബാസിത് എന്നിവരെയാണ് പിടികൂടിയത്.
ലഹരി വില്‍പനയ്ക്ക് ഉപയോഗിക്കുന്ന കാറും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നാല് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അമിത് കുമാര്‍ അഗര്‍വാള്‍ ആണ് പിടിയിലായത്. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.