Connect with us

Kerala

മുഖ്യമന്ത്രിക്കൊപ്പം ഓണ സദ്യ: വി ഡി സതീശനെ വിമര്‍ശിച്ച കെ സുധാകരനു മറുപടിയുമായി അടൂര്‍ പ്രകാശ്

എന്തു പറയണം എവിടെ പറയണം എന്ന് തീരുമാനിക്കേണ്ടത് പറയുന്നവരാണെന്ന് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ ഉണ്ടതിനെ വിമര്‍ശിച്ച കെ സുധാകരനു മറുപടിയുമായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം വി ഡി സതീശന്‍ ഓണവിരുന്നുണ്ടതിനെ വിമര്‍ശിച്ച കെ സുധാകരന്‍ താനായിരുന്നെങ്കില്‍ സദ്യ കഴിക്കാന്‍ പോകില്ലായിരുന്നു എന്നും പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നില്ലെന്നും അങ്ങനെ വാര്‍ത്തകള്‍ വന്നിരുന്നെങ്കില്‍ ഒരുപക്ഷേ സതീശന്‍ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും പിന്നോട്ടു പോകില്ല.

സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനങ്ങളെ ബഹുമാനിക്കുന്നു. എന്തു പറയണം എവിടെ പറയണം എന്ന് തീരുമാനിക്കേണ്ടത് പറയുന്നവരാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു

 

Latest